തോമസ് ചാണ്ടിക്ക് നാടിന്റെ ആദരാഞ്ജലി; സംസ്കാരം ഇന്ന്
കൊച്ചി: മുന്‍ മന്ത്രിയും എന്‍സിപി സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടി എംഎല്‍എയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എറണാകുളം ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയില്‍ എത്തിയത് നൂറുകണക്കിനാളുകള്‍. കഴിഞ്ഞ വെള്ളിയാഴ്ച എറണാകുളം വൈറ്റിലയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്നലെ ആശുപത്രിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. മന്ത്രിമാരായ ഇ.പി. ജയരാജന്, രാമചന്ദ്രന് കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്, എംഎല്‍എമാരായ മാണി സി. കാപ്പന്, ജോണ്‍ ഫെര്‍ണാണ്ടസ്, എന്‍സിപി ദേശീയ സെക്രട്ടറി ടി.പി. പീതാംബരന്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജന്, […]