നിയന്ത്രണങ്ങള്‍ വിപുലമാക്കുന്നു; തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും അടച്ചിടും
തിരുവനന്തപുരം: കോവിഡ് 19 പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. പൊതുപരിപാടികള്‍, ഉത്സവങ്ങള്‍ തുടങ്ങി ജനക്കൂട്ടം കൂടുതലായി എത്തുന്ന പരിപാടികള്‍ എല്ലാം മാറ്റിവെയ്ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. ഇത് കണക്കിലെടുത്ത് മാര്‍ച്ച് 31 വരെ തിരുവനന്തപുരത്തെ മൃഗശാലയും മ്യൂസിയവും അടയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം മുതല്‍ നെയ്യാര്‍ ഡാമില്‍ സന്ദര്‍ശകര്‍ക്ക് അനിശ്ചിതകാലത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തിരുവനന്തപുരത്തെ കോടതികളില്‍ ജനക്കൂട്ടം ഒഴിവാക്കണമെന്ന് കാട്ടി സര്‍ക്കുലറും ഇറങ്ങിയിട്ടുണ്ട്. അടിയന്തരപ്രാധാന്യമുളള കേസുകള്‍ മാത്രമേ ഈ […]