കോവിഡ് വ്യാപകം; ആധുനിക ശ്മശാനം ഒരുക്കിയിട്ടുണ്ടെന്ന് തിരുവനന്തപുരം മേയര്‍; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുമ്ബോള്‍ തൈക്കാട് ശാന്തികവാടത്തില്‍ പുതിയ ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചതിന്റെയും അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് ട്രോളുകളുടെ പൂരമാണിപ്പോള്‍. ‘രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ശാന്തികവാടത്തില്‍ വൈദ്യുതി, ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്ക്കാരത്തിനായി ഉള്ളത്.’ ഇതായിരുന്നു മേയര്‍ പങ്കുവച്ച പോസ്റ്റ്. […]