തലസ്ഥാന ജില്ലയെ സി കാറ്റഗറിയില്‍ നിന്ന് ഒഴിവാക്കി; ആറ്റുകാല്‍ പൊങ്കാല വീടുകള്‍ കേന്ദ്രീകരിച്ച്, ഞായറാഴ്ച നിയന്ത്രണങ്ങള്‍ തുടരുമെന്നും അവലോകന യോഗം
തിരുവനന്തപുരം: കൊറോണ വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്താന്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേയ്‌ക്ക് മാറ്റാനാണ് അവലോകന യോഗത്തില്‍ തീരുമാനമായത്. ഇതോടെ കൊല്ലം ജില്ല മാത്രമായിരിക്കും സി കാറ്റഗറിയില്‍ ഉണ്ടാകുക. മലപ്പുറവും, കോഴിക്കോടും എ കാറ്റഗറിയിലാണ്. കാസര്‍കോട് ജില്ല മാത്രമാണ് ഒരു കാറ്റഗറിയിലും ഉള്‍പ്പെടാത്തത്. മറ്റ് ജില്ലകള്‍ എല്ലാം ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കാസര്‍കോട് ജില്ലയില്‍ പൊതുവിലുള്ള കൊറോണ […]