തിരുവല്ലം കസ്റ്റഡി മരണം; നടപടിക്രമങ്ങളില്‍ വീഴ്ച, മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: തിരുവല്ലത്ത് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെഷന്. തിരുവല്ലം സ്റ്റേഷനിലെ എസ് ഐ വിപിന്‍, ഗ്രേഡ് എസ് ഐ സജീവ്, വൈശാഖ് എന്നിവര്‍ക്കാണ് സസ്പെഷന്. സി ഐയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. തിരുവല്ലം ജഡ്ജിക്കുന്നില് സ്ഥലം കാണാനെത്തിയ ദമ്ബതികളെയും സുഹൃത്തിനെയും ആക്രമിച്ചതിന്റെ പേരില്‍ സുരേഷ് അടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ മൂന്ന് […]