ശാസ്ത്രലോകത്തിനൊരു ക്രിസ്മസ് സമ്മാനം; ഏവരും കാത്തിരിക്കുന്ന വലയസൂര്യഗ്രഹണം ഡിസംബര്‍ 26ന്
ആലപ്പുഴ: ശാസ്ത്രലോകത്തിന് ക്രിസ്തുമസ് സമ്മാനമായി വലയസൂര്യഗ്രഹണം. മനുഷ്യായുസ്സില്‍ ഇത്തരം കാഴ്ചകള്‍ ഏറെ അപൂര്‍വമാണ്. ശാസ്ത്രത്തിന്റെ യുക്തിയും മനോഹാരിതയും ആസ്വദിക്കാനുള്ള ഈ അപൂര്‍വാവസരം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്രലോകം. ക്രിസ്തുമസ് കഴിഞ്ഞ് അടുത്ത ദിവസമാണ് ഈ വലയസൂര്യഗ്രഹണം. സൂര്യനും ചന്ദ്രനും ആകാശത്തുണ്ടാക്കുന്ന കോണളവ്, സൂര്യനും ഭൂമിക്കും ഇടയിലുണ്ടാകുന്ന ദൂരം എന്നിവയിലെ വ്യതിയാനങ്ങള്‍ കാരണം ഗ്രഹണമുണ്ടാകുന്ന ചില സന്ദര്‍ഭങ്ങളില്‍ ചന്ദ്രബിംബം സൂര്യബിംബത്തെക്കാള് ചെറുതായിരിക്കും. അപ്പോള്‍ സൂര്യന് മുഴുവനായി മറയില്ല. ഒരു വലയം ബാക്കിയാകാം. അതാണ് വലയഗ്രഹണമായി കാണുന്നത്. രാവിലെ എട്ടുമുതല്‍ 11.15 […]