സുധീരന്‍റെ രാജി സ്വീകരിച്ചിട്ടില്ലെന്ന് താരിഖ് അന്‍വര്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍റെ രാജി സ്വീകരിച്ചിട്ടില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും താരിഖ് അന്‍വര്‍ പ്രതികരിച്ചു. എങ്കിലും കോണ്‍ഗ്രസിലെ മാറ്റങ്ങളുമായി മുന്നോട്ട് പോകുമെന്ന വ്യക്തമായ സൂചനയാണ് താരിഖ് അന്‍വറിലൂടെ ഹൈക്കമാന്‍ഡ് നല്‍കുന്നത്. എ.ഐ.സി.സിയില്‍ നിന്നുള്ള വി.എം.സുധീരന്‍റെ രാജിയില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഹൈക്കമാന്‍ഡ് സുധീരനുമായി ആശയവിനിമയത്തിന് ശ്രമിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചില്ലെന്നും ആരോപണമുണ്ട്. നിലവില്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി […]