ഗായത്രി കൊലക്കേസ്: പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയില്ല; കൊലപാതകം ആസൂത്രിതം
തിരുവനന്തപുരം: തമ്ബാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്ത് പ്രവീണ്‍ പിടിയിലായി. കാട്ടാക്കട സ്വദേശിനി ഗായത്രിയെ ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണു കൊലപാതകത്തിനു കാരണമായത്. ഗായത്രിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു ഒപ്പുമുണ്ടായിരുന്ന പ്രവീണ്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിനു ശേഷം കടന്നു കളഞ്ഞ പ്രവീണിനെ ഞായറാഴ്ച ഉച്ചയ്ക്കു കൊല്ലം പരവൂരില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. ഷാള്‍ കഴുത്തില്‍ മുറുക്കിയാണ് പ്രവീണ്‍ […]