ബന്ധം തുടരണമെന്ന് വാശി പിടിച്ചു; കാമുകനെ പട്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി സീരിയല്‍ നടി; നാടകീയമായി കീഴടങ്ങലും
ചെന്നൈ: വിവാഹേതര പ്രണയബന്ധം തുടരണമെന്ന് നിര്‍ബന്ധിച്ചതിന് കാമുകനെ അടിച്ചു കൊലപ്പെടുത്തി ടെലിവഷന്‍ നടിയായ യുവതി. തിങ്കളാഴ്ച പുലര്‍ച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടില്‍ വെച്ചാണ് തമിഴ് സീരിയലുകളിലെ സാന്നിധ്യമായ നടി എസ് ദേവി പട്ടികയും ചുറ്റികയും ഉപയോഗിച്ച് കാമുകന്റെ തല അടിച്ചു തകര്‍ത്തത്. ഫിലിം ടെക്നീഷ്യനായ എം രവിയെയാണ് ദേവി കൊലപ്പെടുത്തിയത്. ദേവി കൃത്യത്തിന് ശേഷം പോലീസില്‍ കീഴടങ്ങി. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷം ദേവിയുടെ ഭര്‍ത്താവ് ബി ശങ്കര്‍, സഹോദരി എസ് ലക്ഷ്മി, ലക്ഷ്മിയുടെ ഭര്‍ത്താവ് […]