‘കാണേണ്ട രീതിയിൽ കാണണം’ എന്ന് അധ്യാപകൻ പറഞ്ഞതായി ആരോപണം
തിരുവനന്തപുരം: ഇന്റേണൽ പരീക്ഷയ്ക്ക് മാർക്ക് കുറച്ചത് ചോദ്യം ചെയ്ത വിദ്യാർഥികളോട് അധ്യാപകൻ മോശമായി പെരുമാറിയതായി ആരോപണം. കാര്യവട്ടം ക്യാംപസിലെ സൈക്കോളജി വിഭാഗം അധ്യാപകനെതിരെ എംഎസ് സി സൈക്കോളജി ഒന്നാം വർഷ വിദ്യാർഥിനികളാണ് രംഗത്തെത്തിയിരിക്കുന്നത്. 26 വിദ്യാർഥികളില്‍ 24 പേരും ഇന്റേണൽ പരീക്ഷയിൽ തോറ്റിരുന്നു. ഇത് ചോദ്യം ചെയ്ത് അധ്യാപകൻറെ അടുത്ത് എത്തിയപ്പോൾ ‘വ്യക്തിപരമായി തന്നെ കാണേണ്ട രീതിയിൽ കാണണം‘ എന്ന് അധ്യാപകൻ പറഞ്ഞുവെന്നാണ് ആരോപണം. വിദ്യാർഥിനികൾ വൈസ് ചാൻസലർക്ക് പരാതി നൽകിയതിനെ തുടർന്ന് സര്‍വകലാശാലയുടെ പ്രത്യേക സമിതി […]