പ്രവേശനാനുമതി നിഷേധിച്ച് താജിക്കിസ്ഥാന്‍, അഷ്റഫ് ഘനി അമേരിക്കയിലേക്ക്
കാബൂള്‍: അഫ്‌ഗാനിസ്ഥന്‍ താലിബാന്‍ ഭരണത്തിലായതോടെ രാജ്യം വിട്ട നിലവിലെ പ്രസിഡന്റ് അഷ്റഫ് ഘനി അമേരിക്കയില്‍ അഭയം തേടിയേക്കുമെന്ന് റിപ്പോര്‍ട്ട്. അഫ്‌ഗാനില്‍ നിന്ന് പലായനം ചെയ്ത അദ്ദേഹത്തിന് താജിക്കിസ്ഥാന്‍ പ്രവേശനാനുമതി നല്‍കിയില്ല.. ഇതിനെത്തുടര്‍ന്നാണ് അമേരിക്കയിലേക്ക് പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഘനി ഇപ്പോള്‍ ഒമാനിലാണ്. താലിബാന്‍ കാബൂളില്‍ പ്രവേശിച്ച ഉടനാണ് അഷ്റഫ് ഘനി രാജ്യം വിട്ടത്. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് താന്‍ രാജ്യം വിട്ടതെന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കാബൂളിലേക്ക് താലിബാന്‍ ഭീകരര്‍ പ്രവേശിച്ചതോടെ അധികാരമൊഴിയാന്‍ […]