താജ്മഹലിന്റെ പേര് മാറ്റവുമായി ബി.ജെ.പി വീണ്ടും; രാം മഹല്‍ എന്നാക്കണമെന്ന് പാര്‍ട്ടി എം.എല്‍.എ
ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിന്റെ പേരു മാറ്റണമെന്ന ആവശ്യവൂമായി ബി.ജെ.പി വീണ്ടും. ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്ങാണ് പേരുമാറ്റണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. താജ്മഹലിന്റെ പേര് രാംമഹല്‍ എന്നാക്കണമെന്നാണ് ആവശ്യം. താജ്മഹല്‍ ഒരു ശിവക്ഷേത്രമായിരുന്നു. മുസ്ലിം ആക്രമണകാരികള്‍ ഇന്ത്യയുടെ സംസ്കാരം നശിപ്പിക്കുന്നതിനായി ശിവക്ഷേത്രം ഇല്ലാതാക്കി താജ്മഹലാക്കി മാറ്റുകയായിരുന്നുവെന്നാണ് ബി.ജെ.പി എം.എല്‍.എ പറയുന്നത്. ‘താജ്മഹല്‍ ഒരു ശിവക്ഷേത്രമായിരുന്നു. ഇന്ത്യന്‍ സംസ്കാരത്തെ നശിപ്പിക്കാന്‍ മുസ്ലിം ആക്രമണകാരികള്‍ അവ കീഴടക്കുകയായിരുന്നു. ഒരു സുവര്‍ണാവസരം വീണ്ടും കൈവന്നു. ശിവജിയുടെ പിന്മുറക്കാരുടെ കൈവശം യു.പി ഭരണമെത്തി‘ സുരേന്ദ്രസിങ് […]