ടി-20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍; ഫൈനല്‍ നവംബര്‍ 14ന്
ന്യൂഡല്‍ഹി: ഇക്കൊല്ലത്തെ ടി-20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍ നടക്കും. നവംബര്‍ 14 നാണ് ഫൈനല്‍ നടക്കുക. ഒമാനിലും യുഎഇയിലുമായാണ് മത്സരങ്ങള്‍. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലാണ് ലോകകപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ തീരുമാനിച്ചിരുന്ന ലോകകപ്പ് രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കടല്‍ കടന്നത്. യുഎയിലാണ് മത്സരമെങ്കിലും ബിസിസിഐ തന്നെയാവും സംഘാടകര്‍. അബുദാബി ഷെയിഖ് സയിദ് സ്റ്റേഡിയം, ഷാര്‍ജ സ്റ്റേഡിയം, ദുബായ് ഇന്റര്‍നാഷണം സ്റ്റേഡിയം, ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് എന്നീ നാല് വേദികളാവും ലോകകപ്പിന് ഉണ്ടാവുക. ഒമാനിലും […]