പുതിയ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സ്വപ്ന; എച്ച്.ആര്‍.ഡി.എസിന്‍റെ ഡയറക്ടര്‍ സ്ഥാനമേറ്റു
തൊടുപുഴ: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയില്‍ ജോലിയില്‍ പ്രവേശിച്ചു. സംഘ്പരിവാര്‍ അനുകൂല എന്‍.ജി.ഒ ആയ എച്ച്.ആര്‍.ഡി.എസിന്റെ ഡയറക്ടറായാണ് സ്വപ്‌നയുടെ നിയമനം. എച്ച്.ആര്‍.ഡി.എസ് തൊടുപുഴ ഓഫിസിലാണ് സ്വപ്ന ജോലിയില്‍ പ്രവേശിച്ചത്. ജോലി ലഭിക്കാന്‍ കാരണമായ സുഹൃത്തിന് സ്വപ്‌ന സുരേഷിന് നന്ദി പറഞ്ഞു. പുതിയ ജോലി തന്റെ അന്നമാണെന്നും വിവാദങ്ങള്‍ അതിന്റെ വഴിക്ക് പോകട്ടെയെന്നും സ്വപ്ന സുരേഷ് പറഞ്ഞു. തനിക്ക് ലഭിച്ചിരിക്കുന്ന ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ആത്മാര്‍ഥമായി 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ […]