കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച സുഷ്മിത ദേവ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ടി അംഗത്വം സ്വീകരിച്ചു
ന്യൂഡെല്‍ഹി: ( 16.08.2021) കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച സുഷ്മിത ദേവ് ടിഎംസിയില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രടറി അഭിഷേക് ബാനര്‍ജി, ഡെറിക് ഒബ്രിയാന്‍ എം പി എന്നിവരുടെ സാന്നിധ്യത്തില്‍ പാര്‍ടി അംഗത്വം സ്വീകരിച്ചു കോണ്‍ഗ്രസിനെ ഞെട്ടിച്ചുകൊണ്ട് അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പാര്‍ടി വിട്ട സംഭവം തിങ്കളാഴ്ച രാവിലെയാണ് പുറത്തുവന്നത്. നേതൃത്വവുമായി പിണങ്ങി നില്‍ക്കുകയായിരുന്നു സുഷ്മിത ദേവ്. പാര്‍ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് സുഷ്മിത രാജിക്കത്ത് നല്‍കി. പൊതുസേവനത്തിന്റെ പുതിയ അധ്യായം ആരംഭിക്കുകയാണെന്ന് ട്വീറ്റു ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് […]