നിര്‍ഭയ കേസ്; പ്രതികളുടെ തിരുത്തല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ദില്ലി: നിര്‍ഭയ കൂട്ടബലാല്‍സംഗ കേസിലെ പ്രതികള്‍ നല്കിയ തിരുത്തല്‍ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവര്‍ നല്കിയ തിരുത്തല്‍ ഹര്‍ജിയാണ് പരിഗണിക്കുന്നത്. ഉച്ചക്ക് 1.45ന് ജസ്റ്റിസ് എന്‍.വി.രമണയുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിക്കുക. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്.എഫ്.നരിമാന്, ആര്.ഭാനുമതി, അശോക് ഭൂഷണ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. കേസിലെ നാല് പ്രതികള്‍ക്കും ദില്ലി പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. 22ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്. […]