അയോധ്യാ കേസ് ;സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി
സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയെഴുത്ത് അയോധ്യാ കേസില്‍. ക്ഷേത്രത്തിന് തർക്കഭൂമി നൽകും. അയോധ്യയിൽ അഞ്ച് ഏക്കർ ഭൂമി പള്ളിക്കായി പകരം നൽകും. കേന്ദ്രസർക്കാർ പള്ളിക്കായി തർക്കഭൂമിക്ക് പുറത്ത് ഭൂമി ഏറ്റെടുത്തു നൽകണമെന്നും വിധിയിൽ പറയുന്നു. കേന്ദ്രം ഇതിനായി മൂന്നുമാസത്തിനുള്ളിൽ പദ്ധതി തയാറാക്കണം. സുന്നി വഖഫ് ബോർഡിന് ഭൂമിയിൽ കൈവശാവകാശം തെളിയിക്കാനായില്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അവകാശം തീരുമാനിക്കാനാവില്ലെന്നും ഇതിന് രേഖ ആവശ്യമാണെന്നും വിധി പ്രസ്താവത്തിൽ പറയുന്നു. കോടതി തീരുമാനം വിശ്വാസം അനുസരിച്ചല്ല. നിയമം അനുസരിച്ചാണെന്നും വിധിയിൽ എടുത്തു പറയുന്നുണ്ട്. […]