പൊതുനന്മക്കായി സ്വകാര്യ ഭൂമി ഏറ്റെടുക്കാമെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
ന്യൂഡൽഹി: സ്വകാര്യ ഭൂമി പൊതുനന്മക്കായി ഏറ്റെടുത്ത്.പുനർവിതരണം ചെയ്യാമെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടന ബെഞ്ചിൻ്റേതാണ് നിർണായക ഉത്തരവ്. ഏഴുപേർ അനുകൂല വിധി പുറപ്പെടുവിച്ചപ്പോൾ രണ്ടുപേർ ഭിന്നവിധി എഴുതി. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും കോടതി തിരുത്തി. എന്നാൽ, സ്വകാര്യ ഭൂമികളിൽ ചിലത് പൊതുസ്വത്താണെന്ന് വിലയിരുത്താമെന്നും കോടതി നിരീക്ഷിച്ചു. മൂന്നു വിധികളാണ് ഇതുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിച്ചത്. ഭൂമി ഏറ്റെടുക്കാമെന്ന ഉത്തരവ് റദ്ദാക്കി ചീഫ് ജസ്റ്റിസ് സ്വന്തമായും ആറു […]