സുനന്ദ പുഷ്കറിന്റെ മരണം: ശശി തരൂര്‍ കുറ്റവിമുക്തന്‍
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂറിന് ആശ്വാസം. തരൂരിനെ കുറ്റവിമുക്തനാക്കി ഡല്‍ഹി റോസ് അവന്യു കോടതി ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തെ ആത്മഹത്യപ്രേരണക്കുറ്റവും ഗാര്‍ഹിക പീഡനവും തരൂരിനെതിരെ ചുമത്താമെന്നായിരുന്നു പ്രോസിക്യൂഷന് വാദം. ഈ വാദം തള്ളിക്കൊണ്ടാണ് കോടതിയില്‍ നിന്നും നിര്‍ണായക വിധിയുണ്ടായിരിക്കുന്നത്. കുറ്റംചുമത്താനുള്ള തെളിവുകള്‍ ശശി തരൂരിനെതിരെയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റവിമുക്തനായത്. സുനന്ദ പുഷ്കറിന്റെ മരണം ആത്മഹത്യയാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നായിരുന്നു തരൂരിന്റെ പ്രധാനവാദം. ആത്മഹത്യയാണെന്ന് പോലും തെളിയിക്കാന്‍ കഴിയാത്ത കേസില്‍ തനിക്കെതിരെ എങ്ങനെ […]