Blog Post

Karanavars > News >

24 മണിക്കൂറിനുള്ളില്‍ വീണ്ടും കൊലപാതകം; പകച്ച്‌ പാലക്കാട്

പാലക്കാട്: എലപ്പുള്ളിയില്‍ എസ്ഡിപിഐ നേതാവ് സുബൈര്‍ കൊല്ലപ്പെട്ട് 24 മണിക്കൂര്‍ തികയവെ പാലക്കാടിനെ നടുക്കി വീണ്ടും കൊലപാതകം.ആര്‍എസ്‌എസ് ശാരീരിക് ശിക്ഷക് പ്രമുഖ് എസ്‌കെ ശ്രീനിവാസനെയാണ് അജ്ഞാത സംഘം കടയില്‍ കയറി വെട്ടിക്കൊന്നത്. കൃത്യത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ കാറിലെത്തിയ സംഘമാണ് സുബൈറിനെ കൊന്നത് എങ്കില്‍, ഇന്ന് ബൈക്കിലെത്തിയവരാണ് ശ്രീനിവാസനെ വെട്ടിയത്. നഗരത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപം സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കുകള്‍ വില്‍ക്കുന്ന കടയില്‍ കയറിയായിരുന്നു ആക്രമണം. സംഭവം നടക്കുമ്ബോള്‍ പരിസരത്ത് അധികം ആളുകളുണ്ടായിരുന്നില്ല […]

Read More

കാര്‍ വാങ്ങിയത് അമ്ബലത്തില്‍ പോകാനെന്ന് പറഞ്ഞ്; സുബൈര്‍ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍

പാലക്കാട്: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട കേസില്‍ കഞ്ചിക്കോട് കണ്ടെത്തിയ കാര്‍ ഉപയോഗിച്ചിരുന്നത് ആരെന്നതില്‍ പുതിയ വെളിപ്പെടുത്തല്‍.കള്ളിമുള്ളി സ്വദേശി രമേശിനാണ് താന്‍ വാഹനം നല്‍കിയതെന്ന് കാര്‍ ഉപയോഗിച്ചിരുന്ന അലിയാര്‍. പ്രദേശത്തെ ബിജെപി പ്രവര്‍ത്തകനാണ് രമേശെന്നും പൊലീസ് വീട്ടിലെത്തി വിവരങ്ങള്‍ തേടിയിരുന്നതായും അലിയാര്‍ പറയുന്നു. അമ്ബലത്തില്‍ പോകാനെന്ന് പറഞ്ഞാണ് ഇന്നലെ രാവിലെ കാര്‍ ആവശ്യപ്പെട്ടത്. വാര്‍ത്തയ്ക്ക് പിന്നാലെ രമേശിനെ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ ഓഫായിരുന്നു. കൊല്ലപ്പെട്ട സുബൈറിന്റെ വീടിനടുത്താണ് രമേശ് താമസിക്കുന്നത്. രമേഷിന്റെ ഫോട്ടോയും നമ്ബറുമുണ്ട്. കാര്‍ […]

Read More