ഓസീസ് താരം സ്റ്റുവര്‍ട്ട് മക്ഗില്ലിനെ തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ക്കു ശേഷം മോചനം
സിഡ്നി: ആസ്ട്രേലിയന്‍ ക്രിക്കറ്റില്‍ വര്‍ഷങ്ങേളാളം നിറസാന്നിധ്യമായിരുന്ന സ്റ്റുവര്‍ട്ട് മക്ഗില്ലിനെ നാലംഗ സംഘം തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി. മര്‍ദിച്ചവശനാക്കിയ താരത്തെ മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയക്കുകയും ചെയ്തു. ഏകദേശം ഒരു മാസം മുമ്ബ് നടന്ന സംഭവം വൈകിയാണ് പുറംലോകമറിയുന്നത്. മക്ഗില്ലുമായി ബന്ധമുള്ള ഒരാളുള്‍പെടെ അറസ്റ്റിലായിട്ടുണ്ട്. സിഡ്നിയിലെ ക്രിമോണില് ഏപ്രില്‍ 14നാണ് രണ്ടുപേരെത്തി ബലംപ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടുപോകുന്നത്. നഗരത്തിനു പുറത്തെത്തിച്ച് മര്‍ദിച്ചവശനാക്കുകയും വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം മറ്റൊരിടത്തുകൊണ്ടുപോയി വിട്ടയക്കുകയായിരുന്നു. പിന്നെയും അക്രമമുണ്ടാകുമെന്ന് ഭയന്നാണെന്ന് പറയുന്നു, ഏപ്രില്‍ 20വരെ സംഭവം മക്ഗില്‍ […]