ഫസ്റ്റ് ക്ലാസ്, രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സ്റ്റുവര്‍ട്ട് ബിന്നി
ന്യൂഡല്‍ഹി: ഏകദിനത്തില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം സ്വന്തം പേരിലുള്ള ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ആറു ടെസ്റ്റുകളിലും 14 ഏകദിനങ്ങളിലും മൂന്ന് ട്വന്റി20യിലും ഇന്ത്യക്കായി കളിച്ച 37 കാരന് 2016ലാണ് അവസാനമായി ദേശീയ ജഴ്സിയില്‍ ഇറങ്ങിയത്. പിന്നീടും ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു. ബംഗ്ലദേശിനെതിരെ 2014ല്‍ കുറിച്ച ഒമ്ബതു റണ്‍സിന് ആറു വിക്കറ്റ് എന്ന ഇന്ത്യന്‍ റെക്കോഡ് ഇനിയും ഭേദിക്കപ്പെട്ടിട്ടില്ല. നാട്ടുകാരനായ അനില്‍ കുംെബ്ല വിന്‍ഡീസിനെതിരെ 2013ല്‍ നേടിയ 12 […]