കലോത്സവ വേദിയില്‍ ഭക്ഷണ വില്‍പ്പന നടത്തുന്നവര്‍ക്കായി കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍
കാഞ്ഞങ്ങാട്: സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിഞ്ഞതോടെ കലോത്സവ വേദിയില്‍ ഭക്ഷണ വില്‍പ്പന നടത്തുന്നവര്‍ക്കായി കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. വിവിധ വേദികളോട് ചേര്‍ന്ന് സ്റ്റാളുകളും മിനി ഭക്ഷണശാലകളും നടത്തുന്ന ഭക്ഷണ വ്യാപാരികള്‍ക്കായാണ് അധികൃതര്‍ കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ ലൈസന്‍സ്, രജിസ്ട്രേഷന്‍ ഇല്ലാതെ ഭക്ഷണം ഉല്‍പാദിപ്പിക്കുകയോ വിതരണം ചെയ്യുകയോ വില്‍പ്പന നടത്തുക ചെയ്താല്‍ അഞ്ച് ലക്ഷംരൂപ വരെ പിഴയും ആറ് മാസം വരെ തടവും ശിക്ഷയായി ലഭിക്കും. കൃത്യമായ ലേബല്‍ വിവരങ്ങള്‍ ഇല്ലാത്ത […]