പുതിയ ഐ.ടി നിയമം പാലിക്കാത്തതിന് കര്‍ശന നടപടി പാടില്ല -ഹൈകോടതി
കൊച്ചി: പുതിയ ഐ.ടി നിയമം പാലിക്കാത്തതിന്‍െറ പേരില്‍ കര്‍ശന നടപടികള്‍ പാടില്ലെന്ന് ഹൈകോടതി. നിയമം മാധ്യമങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തില്‍ കാരണമില്ലാതെ ഇടപെടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് അനിയന്ത്രിത അധികാരം നല്‍കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ (എന്‍.ബി.എ) നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്‍െറ നിര്‍ദേശം. ഹരജിയില്‍ കോടതി കേന്ദ്രസര്‍ക്കാറിന്‍െറ വിശദീകരണവും തേടി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്‍റര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ് 2021 എന്ന പേരിലുള്ള നിയമം ഭരണഘടയുടെ 14,19 (1) ജി […]