കൊല്ലത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ പരവൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റിന് പരിക്ക്
കൊല്ലം: തെരുവ് നായയുടെ ആക്രമണത്തില്‍ പരവൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റിന് പരിക്കേറ്റു. മുന്‍സിഫ് മജിസ്‌ട്രേറ്റ് ഷാനവാസിനെയണ് തെരുവ് നായ കയറി ആക്രമിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ നടക്കാന്‍ ഇറങ്ങിയതായിരുന്നു ഷാനവാസ്. ഇതിനിടെ പരവൂരില്‍ വെച്ചായിരുന്നു തെരുവ് നായ ആക്രമിച്ചത്. മുന്‍സിഫ് മജിസ്‌ട്രേറ്റ് ഇപ്പോള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് തെരുവ് നായ ആക്രമണം വര്‍ധിച്ച് വരുന്നതായാണ്് റിപ്പോര്‍ട്ട്. മുമ്ബും സമാനമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ കുട്ടികള്‍ അടക്കം […]