മുത്തൂറ്റ് എം.ഡിയ്ക്ക് നേരെ കല്ലേറ്; തലയ്ക്കു പരുക്ക്
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടറിന്‍റെ വാഹനത്തിനു നേരെയുണ്ടായ കല്ലേറില്‍ അദ്ദേഹത്തിന് പരിക്കേറ്റു. ഇന്ന് രാവിലെ 9:30 നായിരുന്നു സംഭവം നടന്നത്. മുത്തൂറ്റിന്‍റെ പ്രധാന ഓഫീസായ ബാനര്‍ജി റോഡിലെ ഓഫീസിലേയ്ക്ക് വരുമ്ബോഴാണ് വാഹനത്തിനു നേരെ കല്ലേറുണ്ടായത്. വാഹനത്തിന്‍റെ ചില്ല് കല്ലേറില്‍ തകര്‍ന്നിരുന്നു കൂടാതെ എം.ഡിയുടെ തലയ്ക്ക് ചെറിയ പരിക്കും ഏറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് മുത്തൂറ്റ് എം.ഡി ജോര്‍ജ്ജ് അലക്സാണ്ടര്‍ അറിയിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ഈ അക്രമം എന്ന് കരുതുന്നു. […]