പട്ടിണി; ശ്രീദേവിയ്ക്കിനി പ്രതിമാസം 17,000 രൂപ ശമ്ബളം!
തിരുവനന്തപുരം: പട്ടിണി സഹിക്കാനാകാതെ മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയ അമ്മയ്ക്ക് ജോലി നല്കി നഗരസഭാ. തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്ബോക്കില്‍ താമസിച്ചിരുന്ന ശ്രീദേവിയ്ക്കാണ് നഗരസഭ ജോളി നല്‍കിയത്. നഗരസഭാ ആരോഗ്യ വിഭാഗത്തിലെ ശുചീകരണ തൊഴിലാളിയായാണ് ശ്രീദേവിയെ താല്കാലികമായി നിയമിച്ചിരിക്കുന്നത്. 17,000 രൂപയാണ് പ്രതിമാസ ശമ്ബളം.നഗരസഭാ മേയര്‍ നേരിട്ടെത്തിയാണ് ശ്രീദേവിയ്ക്ക് നിയമന ഉത്തരവ് നല്‍കിയത്. ആറു കുട്ടികളില്‍ നാലു പേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തപ്പോള്‍ത്തന്നെ ശ്രീദേവിക്ക് താത്കാലിക ജോലി നല്‍കുമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ പറഞ്ഞിരുന്നു. വിശപ്പ് സഹിക്കാനാകാതെ […]