ഐപിഎല്‍ താരലേലത്തിന്റെ അന്തിമപട്ടികയില്‍ നിന്നും ശ്രീശാന്ത് പുറത്ത്
മുംബൈ: നീണ്ട ഇടവേളക്കു ശേഷം വിലക്കു നീങ്ങി ക്രിക്കറ്റിെന്റ മായികപ്രഭയിലേക്ക് വീണ്ടുമെത്തിയ ശ്രീശാന്തിന് ഇരുട്ടടിയായി ഐ.പി.എല്‍ താരലേലം. മോശമല്ലാത്ത തുക സ്വയം നിശ്ചയിച്ച് കഴിഞ്ഞയാഴ്ച രജിസ്റ്റര്‍ ചെയ്തിട്ടും ബി.സി.സി.ഐ പുറത്തുവിട്ട താരപ്പട്ടികയില്‍ ശ്രീശാന്തില്ല. 164 ഇന്ത്യക്കാരുള്‍പെടെ 292 പേരാണ് പട്ടികയില്‍ ഇടംപിടിച്ചത്. ഫെബ്രുവരി 18ന് ചെന്നൈയിലാണ് താരലേലം. വാതുവെപ്പ് വിവാദത്തില്‍ കുരുങ്ങി ഏഴുവര്‍ഷം സസ്പെന്‍ഷനില്‍ കഴിഞ്ഞതിനൊടുവിലാണ് അടുത്തിടെ ശ്രീശാന്ത് തിരികെയെത്തിയത്. മുഷ്താഖ് അലി ട്രോഫിയില്‍ കേരളനിരയില്‍ മോശമല്ലാത്ത പ്രകടനം നടത്തിയ താരം നാലു വിക്കറ്റും വീഴ്ത്തി. രജിസ്റ്റര്‍ ചെയ്യുേമ്ബാള്‍ […]