സഹപാഠികള്‍ ഒത്തുചേര്‍ന്നു… അവള്‍ സുമംഗലിയായി
മേലാറ്റൂര്‍: അന്നത്തെ പത്താംക്ലാസ് പഠനത്തിന് ശേഷം പലവഴിക്കായി പിരിഞ്ഞുപോയവര്‍ വീണ്ടും തിരക്കുകള്‍ മാറ്റിവെച്ച് ഒത്തുചേര്‍ന്നപ്പോള്‍ ശ്രീലത എന്ന സഹപാഠിക്ക് ലഭിച്ചത് പുതുജീവന്‍. 1993ല്‍ എസ്‌എസ്‌എല്‍സി പഠനം പൂര്‍ത്തിയാക്കിയവര്‍ വീണ്ടും അതേ വിദ്യാലയത്തില്‍ ഒത്തുചേര്‍ന്നപ്പോഴാണ് കൂടെ പഠിച്ച ശ്രീലത വിവാഹിതയല്ലെന്ന് അറിഞ്ഞത്. ഇതോടെ സഹപാഠികള്‍ കൈക്കോര്‍ത്ത് പിടിച്ച് ശ്രീലതയ്ക്ക് പുതിയൊരു ജീവിതം സമ്മാനിക്കാനായി വരനെ അന്വേഷിക്കാന്‍ ആരംഭിച്ചു. പിന്നീട് ആലോചനകള്‍ മുറുകി. ഒടുവില്‍ അവള്‍ക്ക് വരനെ കണ്ടെത്തി വിവാഹവും നടത്തി കൊടുത്താണ് സഹപാഠികള്‍ ആശ്വാസത്തിന്റെ ദീര്‍ഘനിശ്വാസം വിട്ടത്. കീഴാറ്റൂരിലെ […]