തെന്റ ജീവിതം മാറ്റിമറിച്ചത് ശബരിമല പ്രക്ഷോഭമെന്ന് ശ്രീധരന്‍പിള്ള
പന്തളം: തെന്റ ജീവിതത്തെ മാറ്റിമറിച്ചത് 2018യിലെ ശബരിമല പ്രക്ഷോഭമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള പറഞ്ഞു. പന്തളം വലിയകോയിക്കല്‍ ശ്രീ ധര്‍മശാസ്ത ക്ഷേത്രത്തിലെ മണ്ഡല വിളക്ക് മഹോത്സവത്തിെന്റ സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലയ്ക്കലില്‍ സംഘടിപ്പിച്ച ഉപവാസ സമരം അക്രമത്തിലേക്ക് മാറ്റാന്‍ ഒരുവിഭാഗം ശ്രമിച്ചു. അതുകൊണ്ടാണ് പാര്‍ട്ടി പ്രസിഡന്റ് കൂടിയായ താന്‍ ഉപവാസസമരം പത്തനംതിട്ടക്ക് മാറ്റിയത്. തന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും അത് ചെങ്ങന്നൂരിലുള്ള സുഹൃത്ത് മുഖേനയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സമരത്തോട് ബന്ധപ്പെട്ട് അസാധാരണമാം […]