റഷ്യന്‍ വാക്സിന് സ്പൂട്നിക് V ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് ശുപാര്‍ശ ചെയ്ത് വിദഗ്ദ സമിതി
ന്യൂഡല്‍ഹി: റഷ്യന്‍ വാക്സിന് സ്പൂട്നിക് V ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്കി വിദഗ്ധ സമിതി. രാജ്യത്ത് അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക്. ഹൈദരാബാദ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റഡ്ഡീസ് ലബോറട്ടറീസാണ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പ്രതിമാസം 850 മില്യണ്‍ ഡോസ് ഉല്പാദിപ്പിക്കാന് കഴിയുമെന്ന് കമ്ബനി അവകാശപ്പെടുന്നു. രാജ്യത്ത് നിലവില്‍ കോവിഷീല്‍ഡും കോവാക്സിനുമാണ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. സ്പുട്നിക് വാക്സിന് രാജ്യത്ത് അനുമതി നല്‍കുമെന്ന വാര്‍ത്തകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വാക്സിന് അനുമതി നല്കുന്ന കാര്യത്തില്‍ പത്തു ദിവസത്തിനുള്ളില്‍ […]