സ്‌പീക്കര്‍ പൊതുവിഷങ്ങളില്‍ നിലപാട് പറയും; വാരിയംകുന്നനെ ഒഴിവാക്കിയ നടപടി രാഷ്‌ട്രീയ പ്രേരിതം: എം ബി രാജേഷ്
തിരുവനന്തപുരം > സ്വാതന്ത്ര്യ സമര രക്തസാക്ഷികളില്‍നിന്ന് വാരിയംകുന്നനെ ഒഴിവാക്കിയ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് സ്പീക്കര്‍ എം ബി രാജേഷ്. മലബാര്‍ കലാപം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും, ജന്മിത്വത്തിനും എതിരായ സമരമാണ്. എന്നാല്‍ പലഘട്ടങ്ങളിലും സമരത്തിന് വഴിപിഴക്കലുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിന്റെ അടിസ്ഥാനത്തിലല്ല മലബാര്‍ കലാപത്തെ വിലയിരുത്തേണ്ടത് രാജേഷ് പറഞ്ഞു. എന്നാല്‍ പിന്നീട് 1940 കള്‍ക്കുശേഷം വടക്കേ മലബാറില്‍ ഉയര്‍ന്നുവന്ന കര്‍ഷക സമരങ്ങള്‍ക്ക് വഴിപിഴക്കലുകള്‍ ഉണ്ടായിട്ടില്ല. കാരണം അതിനൊരു മാര്‍ക്സിസത്തിന്റെ ദാര്‍ശനിക അടിത്തറ ഉണ്ടായിരുന്നു. രാഷ്ട്രീയ നേതൃത്വമുണ്ടായിരുന്നു. വര്‍ഗീയമായിട്ടുള്ള വഴിതെറ്റലുകള്‍ മലബാര്‍ […]