മാതാപിതാക്കള്‍ പരാതി നല്കി; കഞ്ചാവുമായി മകന് പിടിയില്‍
പുന്നയൂര്‍ക്കുളം: പെരിയമ്ബലത്ത് മാതാപിതാക്കളുടെ പരാതിയില്‍ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പെരിയമ്ബലം കോളനി പയമ്ബിള്ളി ബാബു(38)വിനെയാണ് വടക്കേക്കാട് പോലീസ് പിടികൂടിയത്. വയോധികരായ മാതാപിതാക്കള്‍ കുന്നംകുളം ഡിവൈ.എസ്.പി.ക്ക് നല്കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. മകന് നിരന്തരം ശല്യംചെയ്യുന്നുവെന്നും തങ്ങളെ വീട്ടില്‍നിന്നു പുറത്താക്കിയതായും മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു. നേരത്തേ വടക്കേക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പിന്നീട് നാട്ടുകാര്‍ ഇടപെട്ടാണ് കുന്നംകുളം ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പോലീസ് ബാബുവിന്റെ വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തിയിരുന്നു. […]