ഭക്ഷണം കഴിച്ചത് തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ, പണം തിരികെനല്‍കാം: സോഹന്റോയി
തിരുവനന്തപുരം: ലോക കേരളസഭാ സമ്മേളനത്തില്‍ ഭക്ഷണം കഴിച്ചതിന്റെ പണം തിരികെ നല്കാന് തയാറെന്നു സിനിമാ സംവിധായകനും ഏരിസ് ഗ്രൂപ്പ് മേധാവിയുമായ സോഹന്‍ റോയി. രണ്ടാമതു ലോക കേരള സഭാ സമ്മേളനത്തിന്റെ ധൂര്‍ത്ത് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് പ്രതികരണം. ഇത്തവണത്തെ ലോക കേരള സഭയ്ക്കു പ്രത്യേക ക്ഷണിതാവായി എത്തിയപ്പോള്‍ സര്‍ക്കാരിനു സാന്പത്തിക ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നു കരുതി മറ്റു അതിഥികള്‍ക്കു നല്കിയ ഫൈവ് സ്റ്റാര്‍ താമസ സൗകര്യം പോലും സ്നേഹപൂര്‍വ്വം നിരസിച്ചിരുന്നു. ആദ്യ ദിവസം രാത്രിയില്‍ നിയമസഭാ മന്ദിരത്തിനകത്തു വച്ചു […]