മകന്റെ ഒന്നാം ജന്മദിനവും, ഓണവും ആഘോഷിച്ച് അഖില്‍ മടങ്ങിയത് മരണത്തിലേയ്ക്ക്; കണ്ണീരോടെ കുടുംബവും നാടും
കാട്ടാക്കട: മകന്റെ ഒന്നാം ജന്മദിനവും, ഓണവും എല്ലാം ആഘോഷിച്ച് ചിരിച്ചും കളിച്ചും അഖില്‍ മടങ്ങിയത് മരണത്തിലേയ്ക്ക് ആയിരുന്നു. ഇത് കുടുംബത്തെയും നാടിനെയും ഒരുപോലെ സങ്കട കടലിലാഴ്ത്തി. സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണാണ് കാട്ടാക്കട പൂവച്ചല്‍ കുഴയ്ക്കാട് സ്വദേശി അഖില്‍ മരണപ്പെട്ടത്. കഴിഞ്ഞ ഒക്ടബോര്‍ ഒന്നിനായിരുന്നു ഏക മകന്‍ ദേവരഥിന്റെ പിറന്നാള്‍. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഒത്തുചേര്‍ന്ന ആഘോഷത്തിന്റെ ആ അവധിക്കാലത്തിനുശേഷം 23-നായിരുന്നു അഖില്‍ സിയാച്ചിനിലേയ്ക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസവും അഖില്‍ ഭാര്യയെയും മാതാപിതാക്കളെയും ഫോണില്‍ വിളിച്ചിരുന്നു. 200 കിലോമീറ്റര്‍ വേഗത്തില്‍ […]