രാജ്യസഭാ സീറ്റ് സിപിഐ വിലപേശി വാങ്ങിയതെന്ന് ശ്രേയാംസ് കുമാര്‍
തിരുവനന്തപുരം: സിപിഐ രാജ്യസഭാ സീറ്റ് വിലപേശി വാങ്ങിയതാണെന്ന ആരോപണവുമായി എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍ രംഗത്തെത്തി. രാജ്യസഭാ സീറ്റിനായി എല്‍ജെഡി മുന്നണിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരോ സീറ്റുകള്‍ വീതം സിപിഎമ്മും സിപിഐയും വീതിച്ചെടുക്കുകയായിരുന്നു. പാര്‍ട്ടിക്ക് സീറ്റ് നിഷേധിച്ചതില്‍ മുന്നണിയില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി. ലോകായുക്ത, സില്‍വര്‍ലൈന്‍ വിഷയത്തില്‍ സിപിഐയുടെ നിലപാട് കൗതുകത്തോടെയാണ് കാണുന്നതെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.