ശബരിമലയിൽ കടമുറികൾ ലേലത്തിലെടുക്കാൻ വ്യാപാരികൾ വന്നില്ലെങ്കിൽ സര്‍ക്കാര്‍ സംവിധാനമൊരുക്കും
കടമുറികള്‍ ലേലത്തിലെടുക്കാന്‍ വ്യാപാരികള്‍ക്ക് ചില ഉത്കണ്ഠകളുണ്ടെന്നും വ്യാപാരികള്‍ തയ്യാറായി വരുമോ എന്ന് കുറച്ചുദിവസം കൂടി നോക്കുമെന്നും മന്ത്രി വ്യക്തമാക്കി. വ്യാപാരികൾ കടമുറികള്‍ ലേലത്തിലെടുക്കാന് വന്നില്ലെങ്കില്‍ പകരം സംവിധാനമൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ആരും തന്നെ കടമുറികള്‍ ലേലത്തിലെടുക്കാന് വന്നില്ലെങ്കില്‍ ഭക്തര്‍ക്ക് വേണ്ട എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കും എന്നും മന്ത്രി പറഞ്ഞു. സർക്കാരിന് അതിന് സംവിധാനങ്ങളുണ്ട്. കണ്‍സ്യൂമര്‍ഫെഡ് വിചാരിച്ചാല്‍ എല്ലാം നടക്കും എന്നും മന്ത്രി പറഞ്ഞു. സർക്കാരിന് ഇതെല്ലാം 24 മണിക്കൂര്‍ കൊണ്ട് ഒരുക്കാവുന്നതേയൂള്ളൂവെന്നും അദ്ദേഹം പറഞ്ഞു. […]