താന്‍ തല്ലില്ല, കൊല്ലുകയെയുള്ളൂ എന്നാല്‍ ഈ അവസ്ഥയില്‍ പറ്റില്ലെന്ന് ഷൈന്‍ ടോം ചാക്കോ
കൊച്ചി: തല്ലുമാല എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ സിനിമാപ്രവര്‍ത്തകരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ നടന്‍ ഷൈന്‍ ടോം ചാക്കോ നാട്ടുകാരനെ തല്ലിയതായുള്ള ആരോപണത്തില്‍ പ്രതികരണവുമായി താരം. മാലിന്യം ഇടുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ ഷൈന്‍ തല്ലിയെന്നായിരുന്നു ആരോപണം. എന്നാല്‍ സിനിമാ ചിത്രീകരണത്തിനിടെ തനിക്ക് പരിക്കേറ്റിരുന്നെന്നും അതിനാല്‍ അത്തരമൊരു അവസ്ഥയില്‍ ആരെയും തല്ലാന്‍ സാധിക്കില്ലെന്നുമാണ് താരം പ്രതികരിച്ചത്. സത്യാവസ്ഥ എന്താണെന്ന് മനസിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ മാദ്ധ്യമങ്ങളോട് സംസാരിച്ചിട്ട് ഫലമുണ്ടോയെന്ന് താരം ചോദിക്കുന്നു. പുതിയ ചിത്രമായ പടയുടെ പ്രദര്‍ശനത്തിന് കൊച്ചിയിലെത്തിയപ്പോഴാണ് താരം […]