മോഹന്‍ലാല്‍ ഇടപെട്ടു: ഷെയ്നും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ ധാരണയില്‍; ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കും
കൊച്ചി: ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാനും ചിത്രീകരണം പാതിവഴിയില്‍ മുടങ്ങിയ വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കാനും താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഷെയ്‌ന് നിര്‍ദേശം നല്‍കി. നിര്‍ദേശം അംഗീകരിച്ച ഷെയ്ന്‍ നിഗം ഇത് സംബന്ധിച്ച രേഖാമുലമുള്ള ഉറപ്പ് അമ്മ സംഘടനയ്ക്ക് കൈമാറിയിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന അമ്മയുടെ എക്സിക്യൂടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ആദ്യം എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തതിനു ശേഷം യോഗത്തിലേക്ക് ഷെയ്‌നെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ഷെയ്ന്‍ […]