Blog Post

Karanavars > News >

ഒത്ത് തീര്‍പ്പ് ചര്‍ച്ച പരാജയം: ഷെയിന്‍ നിഗത്തിന്റെ വിലക്ക് പിന്‍വിലിക്കില്ലെന്ന് നിര്‍മാതാക്കള്‍

കൊ​ച്ചി: ന​ട​ന്‍ ഷെ​യ്ന്‍ നി​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ നി​ര്‍​മാ​താ​ക്ക​ളും താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യും ത​മ്മി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. മു​ട​ങ്ങി​യ സി​നി​മ​ക​ള്‍​ക്ക് ഷെ​യ്ന്‍ ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് നി​ര്‍​മാ​താ​ക്ക​ളു​ടെ ആ​വ​ശ്യം അ​മ്മ ത​ള്ളി​യ​തോ​ടെ​യാ​ണ് ച​ര്‍​ച്ച അ​ല​സി​യ​ത്. ച​ര്‍​ച്ച​ക​ള്‍ തു​ട​രു​മെ​ന്ന് ഇ​ട​വേ​ള ബാ​ബു​വും ബാ​ബു​രാ​ജും അ​റി​യി​ച്ചു. അ​മ്മ​യു​ടെ നി​ര്‍​ദ്ദേ​ശം അ​നു​സ​രി​ച്ച്‌ ഷെ​യ്ന്‍ “ഉ​ല്ലാ​സം‘ സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി ന​ല്‍​കി​യി​രു​ന്നു. അ​തി​ന് ശേ​ഷം ന​ട​ന്ന അ​നു​ര​ഞ്ജ​ന ച​ര്‍​ച്ച​യി​ല്‍ പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നാ​ണ് എ​ല്ലാ​വ​രും ധ​രി​ച്ച​ത്. എ​ന്നാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്ന് നി​ര്‍​മാ​താ​ക്ക​ള്‍ വാ​ശി​പി​ടി​ച്ച​തോ​ടെ ച​ര്‍​ച്ച […]

Read More

മോഹന്‍ലാല്‍ ഇടപെട്ടു: ഷെയ്നും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ ധാരണയില്‍; ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കും

കൊച്ചി: ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാനും ചിത്രീകരണം പാതിവഴിയില്‍ മുടങ്ങിയ വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കാനും താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഷെയ്‌ന് നിര്‍ദേശം നല്‍കി. നിര്‍ദേശം അംഗീകരിച്ച ഷെയ്ന്‍ നിഗം ഇത് സംബന്ധിച്ച രേഖാമുലമുള്ള ഉറപ്പ് അമ്മ സംഘടനയ്ക്ക് കൈമാറിയിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന അമ്മയുടെ എക്സിക്യൂടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ ധാരണയായത്. ആദ്യം എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തതിനു ശേഷം യോഗത്തിലേക്ക് ഷെയ്‌നെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ഷെയ്ന്‍ […]

Read More

കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം ന​ല്‍​കാ​തെ ‘ഉ​ല്ലാ​സം’ സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് പൂ​ര്‍​ത്തി​യാ​ക്കില്ല; നിലപാടിലുറച്ച്‌ ഷെ​യ്ന്‍ നി​ഗം

കൊച്ചി: ഷെയിന്‍ നിഗം വിവാദം വീണ്ടും പുകയുന്നു. ഷെയിന് മുന്നില്‍ മുട്ട് മടക്കില്ലെന്ന് നിര്‍മ്മാതാക്കളും നിര്‍മ്മാതാക്കള്‍ക്ക് വഴങ്ങില്ലെന്ന് ഷെയിനും നിലപാടെടുത്തതോടെ വിവാദം വീണ്ടും കത്തുകയാണ്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍മ്മാതാക്കള്‍ നല്‍കിയ അന്ത്യശാസന തളളിക്കളഞ്ഞിരിക്കുകയാണ് ഷെയിന്‍ എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഷെയിന്‍ വിഷയം താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് നിര്‍മ്മാതാക്കളെ വെല്ലുവിളിച്ച് കൊണ്ടുളള താരത്തിന്റെ നീക്കം. വിശദാംശങ്ങള്‍ ഇങ്ങനെ: ഡബ്ബിംഗ് തീർത്ത ശേഷം ചർച്ച ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന […]

Read More

മലയാളത്തില്‍ രണ്ട് സിനിമകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി ഷെയിന്‍ നിഗം !!

മലയാള സിനിമയില്‍ വിവാദങ്ങളുടെ ഒരു പരമ്ബര തന്നെ തീര്‍ത്ത ഷെയിന്‍ നിഗം സിനിമയില്‍ അഭിനയത്തിന് പുറമേ മറ്റൊരു മേഖലയിലേക്കും ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ്. വിവാദങ്ങളെല്ലാം അവസാനിച്ചശേഷം മുടങ്ങിക്കിടക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി ഒന്ന് സ്വസ്ഥമായതിനു ശേഷം ആയിരിക്കും ഏറ്റവും വലിയ ആഗ്രഹം ആയി നിലകൊള്ളുന്ന രണ്ട് ചിത്രങ്ങള്‍ നിര്‍മ്മിക്കുക എന്ന് താരം വെളിപ്പെടുത്തി. ഓണ്‍ലൂക്കേഴ്സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിന് ഇടയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാദങ്ങള്‍ മൂലം മുടങ്ങിക്കിടക്കുന്ന വെയില്‍, ഖുര്‍ബാനി, ഉല്ലാസം തുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയായതിനുശേഷം മലയാളത്തില്‍ രണ്ട് […]

Read More

സിനിമകളുടെ ചിത്രീകരണത്തിനായി മുടക്കിയ തുക നല്‍കിയില്ലെങ്കില്‍ നിയമ പരമായി നേരിടും; ഷെയ്ന്‍ നിഗമിനെതിരെ കടുത്ത നടപടികളിലേക്ക്

കൊച്ചി : നടന്‍ ഷെയ്ന്‍ നിഗമിനായി മുടക്കിയ തുക തിരികെ നല്‍കിയില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് നിര്‍മാതാക്കള്‍. ഷെയ്ന്‍ അഭിനയിച്ചുകൊണ്ടിരുന്ന രണ്ട് സിനിമകളില്‍ നിര്‍മാതാക്കള്‍ മുടക്കിയ തുക തിരികെ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഷെയ്ന്‍ നിര്‍മാതാക്കള്‍ക്കെതിരെ പരസ്യമായി വിമര്‍ശിച്ചതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമാവുകയായിരുന്നു. ഇതോടെ ഒത്ത് തീര്‍പ്പ് ചര്‍ച്ചകളില്‍ നിന്നും അമ്മയും ഫെഫ്കയും പിന്മാറി. ഷെയ്ന്‍ മാപ്പ് പറയാതെയും മുടക്കിയ പണം തിരികെ നല്‍കാതെ ഒത്തു തീര്‍പ്പിനില്ലെന്നാമ് നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. ഈ […]

Read More

ഷെയിന്‍ വിവാദം; ഇനി ഒരു ഒത്തുതീര്‍പ്പിനില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

കൊച്ചി: നടന്‍ ഷെയിന്‍ നിഗവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള വിവാദം ആളിപ്പടരുന്ന സാഹചര്യത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.രഞ്ജിത്ത്. നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്നു വിളിച്ചയാളുമായി ചര്‍ച്ച നടത്താനാകില്ലെന്നും നിരവധി ശ്രമങ്ങള്‍ക്കുശേഷമാണ് ചര്‍ച്ച അവസാനിപ്പിച്ചതെന്നും രഞ്ജിത്ത് പറഞ്ഞു. ഷെയിന്‍ നിഗം വിവാദം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ നിന്ന് താരസംഘടനയായ അമ്മയും ഫെഫ്കയും ഇന്നലെ പിന്മാറിയിരുന്നു. നിര്‍മാതാക്കളെ ഷെയിന്‍ മനോരോഗികളെന്ന് വിളിക്കുകയും സര്‍ക്കാര്‍ തലത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചുവെന്നും സംഘടനകള്‍ ആരോപിച്ചതിനെത്തുടര്‍ന്നാണ് പ്രശ്‌ന പരിഹാരത്തില്‍ നിന്ന് പിന്മാറിയത്. ഇതോടെ […]

Read More

ഷെയിന്‍ നിഗത്തിന് വിലക്കില്ലെന്ന് നിര്‍മാതാക്കള്‍: ഇപ്പോഴുള്ളത് പെരുമാറ്റം മൂലമുള്ള നിസ്സഹകരണം മാത്രം

തിരുവനന്തപുരം: യുവനടന്‍ ഷെയിന്‍ നിഗത്തെ വിലക്കിയിട്ടില്ലെന്ന് നിര്‍മാതാക്കള്‍.ഇപ്പോള്‍ ഉണ്ടായിട്ടുള്ളത് പെരുമാറ്റം മൂലമുള്ള നിസ്സഹകരണം മാത്രമാണ്. താരസംഘടനയായ അമ്മ കൈമാറിയിട്ടള്ള ഷെയിനിന്റെ കത്ത് ചര്‍ച്ച ചെയ്യുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. അതേ സമയം സിനിമാ സെറ്റുകളില്‍ വ്യാപകമായി ലഹരി ഉപയോഗിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ടെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി എം രഞ്ജിത് പറയുന്നു. സിനിമാ രംഗത്തെ പ്രശ്നപരിഹാരത്തിനായി സമഗ്രനിയമ നിര്‍മാണം നടത്തുമെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. ഇതിനെ കരട് രൂപരേഖ തയ്യാറായിക്കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. ഇത് […]

Read More

പുതുമുഖ നടിയും ലഹരിയുടെ അടിമ; കണ്ടെത്തിയത് നഗ്നയായ നിലയില്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഷെയിന്‍ നിഗം വിഷയത്തിന് പിന്നാലെ ഉയര്‍ന്നു വന്ന സിനിമാ മേഖലയിലെ ലഹരി ഉപയോഗം പോലീസ് നേരത്തെ മണത്തറിഞ്ഞിരുന്നത്. സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി ചേര്‍ത്തുവായിക്കാവുന്ന ചില സമീപകാല സംഭവങ്ങളും ഉണ്ട്. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കുമെന്ന് മന്ത്രി എകെ ബാലന്‍ അറിയിച്ചിരുന്നു. ഈ അഭിപ്രായംതന്നെയാണ് തങ്ങള്‍ക്കും ഉള്ളതെന്ന് എക്സൈസ് കമ്മിഷണര്‍ എസ് ആനന്ദകൃഷ്ണന്‍ പറഞ്ഞു. തിയേറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുവരുന്ന ഒരു സിനിമയിലെ യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫ്ളാറ്റില്‍ ലഹരിയുടെ ഉന്മാദത്തില്‍ നഗ്നയായ നിലയില്‍ പോലീസ് […]

Read More

ഷെയിന്‍ നിഗത്തിന്​ പിന്തുണയുമായി സിനിമാ മേഖലയിലെ പ്രമുഖര്‍

കോഴിക്കോട്​: നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയ നടന്‍ ഷെയിന്‍ നിഗത്തെ എതിര്‍ത്തും അനുകൂലിച്ചും സമൂഹ മാധ്യമങ്ങള്‍ സജീവമാണ്​. ഇതിനിടെ സംവിധായകന്‍ രാജീവ്​ രവി, ബൈജു കൊട്ടാരക്കര, ഷാനവാസ്​.കെ. ബാപ്പുട്ടി, നടി മാല പാര്‍വതി തുടങ്ങി സിനിമാ മേഖലയിലെ പ്രമുഖര്‍ ഷെയിനിനെ പിന്തുണച്ച്‌​ രംഗത്തെത്തി. നിര്‍മാതാക്കളുടെ വിലക്ക്​ മറികടന്ന്​ ഷെയിന്‍ നിഗം തിരിച്ചുവരുമെന്ന്​ സംവിധായകന്‍ ബൈജു കൊട്ടാരക്കര അഭിപ്രായപ്പെട്ടു. തുടര്‍ന്നും അയാള്‍ സിനിമയിലുണ്ടാവും. ഷെയിന്‍ തിരിച്ചു വന്നില്ലെങ്കില്‍ തലമുണ്ഡനം ചെയ്ത്​ കൊച്ചിയില്‍ എം.ജി റോഡിലൂടെ നടക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം […]

Read More

നടന്മാര്‍ മാത്രമല്ല നടിമാരടക്കം എല്ലാവരും ലഹരി ഉപയോഗിക്കുന്നുണ്ട്; നടന്‍ ബാബുരാജ്

ഷെയിന്‍ നിഗത്തിന്റെ പേരില്‍ തുടങ്ങിയ വിവാദങ്ങള്‍ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. വെയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കമെങ്കില്‍ മൂന്നോളം സിനിമകളാണ് ഇപ്പോള്‍ സമാനമായ പ്രശ്‌നത്തില്‍ എത്തിയിരിക്കുന്നത്. ഷെയിന്‍ അഭിനയിക്കാന്‍ സഹകരിക്കുന്നില്ലെന്ന് കാണിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ് ആയിരുന്നു പരാതിയുമായി എത്തിയത്. കഴിഞ്ഞ ദിവസം നിര്‍മാതാക്കളുടെ യോഗം വിളിച്ച് ചേര്‍ക്കുകയും ഷെയിനെ വിലക്ക് ഏര്‍പ്പെടുത്തിയതായും അറിയിച്ചിരുന്നു. അതിനൊപ്പം സിനിമാ മേഖലയില്‍ വ്യാപകമായി മയക്ക് മരുന്നുകളുടെ ഉപയോഗം ഉണ്ടെന്ന് നിര്‍മാതാക്കള്‍ ആരോപിച്ചിരുന്നു. ഇക്കാര്യം ശരി വെച്ചിരിക്കുകയാണ് നടനും അമ്മയുടെ എക്‌സിക്യൂട്ടീവ് […]

Read More
  • 1
  • 2