ചില വിഷയങ്ങളില്‍ രാഷ്ട്രീയവ്യത്യാസം മാറ്റിവെക്കണമെന്ന് തരൂര്‍; പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി……
തിരുവനന്തപുരം: ചില വിഷയങ്ങളില്‍ രാഷ്ട്രീയ വ്യത്യാസം മാറ്റിവെച്ച് വളര്‍ച്ചയ്ക്കായി മുന്നേറേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കെ.റെയിലിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു തരൂരിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടാണ് തരൂര്‍ ഇത്തരത്തില്‍ പ്രതികരണം നടത്തിയത്. കെ റെയിലിനെ പിന്തുണച്ച തരൂരിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഫെയ്‌സ്ബുക്കില്‍ അദ്ദേഹം ശ്രദ്ധേയമായ പ്രതികരണം നടത്തിയത്. അച്ചടക്കം തരൂരിനും ബാധകമാണെന്നും ഹൈക്കമാന്‍ഡ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി തുറന്നടിച്ചു. ‘ഒരു കോണ്‍ഗ്രസുകാരനാണെങ്കില്‍ കോണ്‍ഗ്രസ് […]