ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനുകളില്‍ സ്ഥാനം പിടിച്ച് ഷെയര്‍ഇറ്റ്
ആഗോള തലത്തില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട പത്ത് മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ സ്ഥാനം പിടിച്ച് ഷെയര്‍ ഇറ്റ്. അടുത്തിടെ പുറത്തിറങ്ങിയ സ്റ്റേറ്റ് ഓഫ് മൊബൈല്‍ 2020 റിപ്പോര്‍ട്ട് പ്രകാരം ലോകമെമ്ബാടും 1.8 ബില്ല്യണ്‍ ഉപയോക്താക്കളുമായാണ് ഷെയര്‍ ഇറ്റ് മുന്നേറുന്നത്. ആഗോളതലത്തില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആറാമത്തെ ആപ്ലിക്കേഷനായ ഷെയര്‍ഇറ്റ് ഇതേ വിഭാഗത്തിലെ കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗിനേക്കാള്‍ ഒരു സ്ഥാനം മുകളിലെത്തിയിരിക്കുകയാണ്. റിപ്പോര്‍ട്ടില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വ്യവസായത്തിന്റെ വളര്‍ച്ചാ സാധ്യതയും 2019 ലെ അസാധാരണ പ്രകടനവും വ്യക്തമാക്കുന്നു. ആഗോള തലത്തില്‍ […]