സുധാകരനോട് ക്ഷമ ചോദിച്ച് ഷാനിമോള്‍ ഉസ്മാന്
ആലപ്പുഴ: കെ. സുധാകരനോട് ക്ഷമ ചോദിച്ച് ഷാനിമോള്‍ ഉസ്മാന് എംല്‍എ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാനിമോള്‍ ഖേദം പ്രകടിപ്പിച്ചത്. സുധാകരനുമായി സംസാരിക്കാതെ പ്രതികരിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും തന്റെ പ്രസ്താവനയുമായി മറ്റ് നേതാക്കള്‍ക്ക് ബന്ധമില്ലെന്നും ഷാനിമോള്‍ പറഞ്ഞു. ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും ഷാനിമോള്‍ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ സുധാകരന്റെ ചെത്തുകാരന്റെ മകന് പ്രസ്താവനയ്ക്കെതിരെയാണ് ഷാനിമോള്‍ ഉസ്മാന് പരസ്യനിലപാട് സ്വീകരിച്ചത്. കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുധാകരനെതിരെ രംഗത്തെത്തിയിരുന്നു. താന്‍ പറഞ്ഞ പ്രസ്താവന പിന്‍വലിക്കില്ലെന്ന് പറഞ്ഞ സുധാകരന്, […]