ഷഹ്‍ലയുടെ കുടുംബത്തിന് പത്തുലക്ഷംരൂപ നല്‍കണം
സുല്‍ത്താന്‍ബത്തേരി: സര്‍വജന ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ക്ലാസ്മുറിയില്‍നിന്ന് പാമ്ബുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ അടിയന്തര സഹായധനം നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് ബാലാവകാശ സംരക്ഷണകമ്മിഷന്‍ ചെയര്‍മാന്‍ പി. സുരേഷ് പറഞ്ഞു. സര്‍ക്കാര്‍ കുടുംബത്തിന് നല്‍കേണ്ട പത്തുലക്ഷംരൂപ, അധ്യാപകരും ഡോക്ടര്‍മാരും കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ഇവരില്‍നിന്നും സര്‍ക്കാരിന് പിന്നീട് ഈടാക്കാവുന്നതാണ്. അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥയാണ് രണ്ട് മണിക്കൂറോളം ഷഹ്‍ലയ്ക്ക് മതിയായ ചികിത്സ ലഭിക്കാത്തതിന് കാരണമെന്ന് കമ്മിഷന്‍ വിലയിരുത്തി. ഇത് വളരെ ഗൗരവമേറിയതാണ്. സംഭവത്തില്‍ […]