ഷഹീന്‍ബാഗില്‍ കെട്ടിടം പൊളിക്കാനെത്തിയ ബുള്‍ഡോസറുകള്‍ നാട്ടുകാര്‍ തടഞ്ഞു
ഷഹീന്‍ബാഗില്‍ കെട്ടിടം പൊളിക്കാനെത്തിയ ബുള്‍ഡോസറുകള്‍ നാട്ടുകാര്‍ തടഞ്ഞു.നിലത്ത് കിടന്നുകൊണ്ട് ആളുകള്‍ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. വന്‍ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം സൗത്ത് ഡല്‍ഹി കോര്‍പ്പറേഷനിലെ പൊളിക്കല്‍ നടപടികള്‍ ചീഫ് ജസ്റ്റിസിന് മുന്‍പില്‍ അഭിഭാഷകര്‍ അവതരിപ്പിച്ചു. നാഗേശ്വര്‍ റാവുവിന്‍്റെ ബെഞ്ചിന് മുന്നില്‍ വിഷയം അവതരിപ്പിക്കാനാണ് അഭിഭാഷകര്‍ക്ക് അനുമതി ലഭിച്ചത്. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് പൊളിക്കാനെത്തിയതെന്നാണ് കോര്‍പ്പറേഷന്‍റെ വാദം. കഴിഞ്ഞ മാസം 21ന് പൊളിക്കലിനെതിരായ ഹരജികള്‍ പരിഗണിച്ച കോടതി തല്‍സ്ഥിതി തുടരാനും എല്ലാ കക്ഷികള്‍ക്കും നോട്ടീസ് അയക്കാനും ഉത്തരവിട്ടിരുന്നു. […]