ഷൂ നക്കിയ സവര്‍ക്കറെ പിന്‍പറ്റുന്നവര്‍ രാജ്യസ്നേഹം പഠിപ്പിക്കരുത് -ഷാഫി പറമ്ബില്‍
തിരുവനന്തപുരം: ഷൂ നക്കിയ സവര്‍ക്കറുടെ രാജ്യ സ്നേഹം പിന്‍പറ്റുന്നവര്‍ ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കരുതെന്ന് ഷാഫി പറമ്ബില്‍ എം.എല്‍.എ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന തകര്‍ക്കാനും ഭരണഘടനയുടെ മൂല്യങ്ങളെ പിഴുതെറിയാനും ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ, ഫാസിസത്തെ എന്തു വിലകൊടുത്തും ചെറുക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ആ പോരാട്ടത്തിന്‍റെ മുന്‍ നിരയില്‍ കേരളമുണ്ടാകും. ജാതിയും മതവും നോക്കാതെ ഇന്ത്യന്‍ തെരുവുകളിലേക്ക് അധികാരത്തോട് വിരല്‍ ചൂണ്ടി പോരാടാന്‍ ഇറങ്ങിയ വിദ്യാര്‍ഥി സമൂഹത്തിന് കേരള നിയമസഭയുടെ ആദരവും […]