എംജി സര്‍വകലാശാലയില്‍ പോലിസിനെ ആക്രമിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍
കോട്ടയം: വിദ്യാര്‍ഥി യൂണിയന് തിരഞ്ഞെടുപ്പില്‍ കെ എസ് യു–എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട പോലിസുകാരെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. എസ്ഐ ഉള്‍പ്പടെ പത്ത് പോലിസുകാര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ കസ്റ്റഡിയിലെടുത്തവരെ പോലിസ് വാന്‍ തടഞ്ഞുവച്ച് മോചിപ്പിക്കാനും ശ്രമമുണ്ടായി.എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം എസ് ദീപക്, ജില്ലാ ജോയിന്റ് സെക്രട്ടറി പ്രജിത് എന്നിവര്‍ ഉള്‍പ്പെടെ 30 പേര്‍ക്കെതിരെ കേസ് എടുത്തതായി പോലിസ് പറഞ്ഞു. ഒരാളെ അറസ്റ്റ് ചെയ്തു. എസ്ഐ ടി എസ് റെനീഷ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ ശ്രീകാന്ത്, അജിത് […]