വിദ്യാര്‍ഥിനിയുടെ പീഡന പരാതി; സ്കൂള്‍ ഓഫ് ഡ്രാമ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു
തൃശൂര്‍: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. തൃശൂരിലെ സ്കൂള്‍ ഓഫ് ഡ്രാമ ഡീന്‍ സുനില്‍ കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കാലിക്കറ്റ് സര്‍വകലാശാല വിസിയുടേത് ആണ് നടപടി. വിദ്യാര്‍ത്ഥികള്‍ ദിവസങ്ങളായി നടത്തിവന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഇയാള്‍ക്കെതിരെ സര്‍വകലാശാല നടപടിയെടുത്തത്. അധ്യാപകനെതിരെ നടപടി സ്വീകരിക്കുന്നതുവരെ പഠിപ്പുമുടക്കിക്കൊണ്ടുള്ള സമരം തുടരുമെന്നായിരുന്നു വിദ്യാര്‍ഥികളുടെ നിലപാട്. പീഡനത്തിന് ഇരയായ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തെങ്കിലും അധ്യാപകനെ അറസ്റ്റ് ചെയ്തിട്ടില്ല. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് സുനില്‍ കുമാറിനെതിരെ പീഡന പരാതി […]