ജോണ്‍ പോളിന് ചികിത്സാസഹായം ലഭിക്കുന്നതില്‍ ഗുരുതര വീഴ്ച; ആരോപണവുമായി ജോളി ജോസഫ്
അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍ പോളിന് അടിയന്തിര ചികിത്സാസഹായം എത്തിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു എന്ന് ആരോപണം. ജോണ്‍ പോള്‍ ഗുരുതരാവസ്ഥയില്‍ വീണുകിടന്നപ്പോള്‍ ആംബുലന്‍സ് എത്താന്‍ ഏഴ് മണിക്കൂര്‍ വൈകിയെന്നാണ് നിര്‍മാതാവ് ജോളി ജോസഫിന്റെ ആരോപണം. കട്ടിലില്‍ നിന്ന് വീണ ജോണ്‍ പോള്‍ മണിക്കൂറുകളോളം വെറും നിലത്ത് കിടന്നുവെന്നും ഫയര്‍ഫോഴ്‌സിനെയും ആംബുലന്‍സിനെയും നിരന്തരം ബന്ധപ്പെട്ടിട്ടും സഹായിച്ചില്ലെന്നും ജോളി പറയുന്നു. സംഭവത്തില്‍ നാടിന്റെ വ്യവസ്ഥിതിക്ക് നേരെ വിരല്‍ ചൂണ്ടിക്കൊണ്ട്് ജോളി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം […]