അവസരം മുതലാക്കി കച്ചവടം, ഹെല്‍മറ്റിന് കൂട്ടിയത് 200 രൂപ വരെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ അവസരം മുതലാക്കാന്‍ ഹെല്‍മറ്റിന് വിലകൂട്ടി കച്ചവടക്കാര്‍. മൂന്ന് ദിവസത്തിനുള്ളില്‍ 100 മുതല്‍ 200 വരെയാണ് വിലവര്‍ധന. അതേസമയം, ഹെല്‍മറ്റ് നിര്‍മാണ കമ്ബനികളൊന്നും വില കൂട്ടിയിട്ടുമില്ല. ഫരീദാബാദ്, ബെല്‍ഗാവ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ബ്രാന്‍ഡ് മൂല്യമുള്ള ഹെല്‍മറ്റുകള്‍ കേരളത്തിേലക്കെത്തുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂന്ന് മാസം മുമ്ബുതന്നെ പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നതിനാല്‍ നേരത്തേതന്നെ കമ്ബനികള്‍ ഉല്പാദനം വര്‍ധിപ്പിച്ചിരുന്നു. ഇൗ ഘട്ടങ്ങളിലൊന്നും കമ്ബനികള്‍ വില കൂട്ടിയിരുന്നില്ല. ഹെല്‍മറ്റ് നിര്‍മാതാക്കള്‍ വില വര്‍ധിപ്പിക്കാത്ത സാഹചര്യത്തില്‍ […]